കര്‍ഷക കോണ്‍ഗ്രസ് കാക്കത്തോട് ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
കര്‍ഷക കോണ്‍ഗ്രസ് കാക്കത്തോട് ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: വന്യമൃഗശല്യം തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് കാക്കത്തോട് ഫോറസ്റ്റ് ക്യാമ്പിങ് സ്റ്റേഷന്‍ പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. നാളുകളായി കാക്കത്തോട് മേഖലയില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. അഞ്ചിലധികം കര്‍ഷകരുടെ കൃഷിയിടങ്ങളിലെ വിളകള്‍ ആനകള്‍ പൂര്‍ണമായി നശിപ്പിച്ചു. വനമേഖലയില്‍ സിനിമ ചിത്രീകരണത്തിന് അനധികൃതമായി അനുമതി നല്‍കിയതിനാലാണ് ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ എത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഇടുക്കിയിലെ കര്‍ഷകരെ വെല്ലുവിളിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. മനോജ് പ്ലാത്തറ, സണ്ണി മഞ്ഞമറ്റം, അരുണ്‍ പൊടിപാറ, ജോര്‍ജ് കൂറുമ്പുറം, എന്‍ പി ഫിലിപ്പ്, സിജോ പാറക്കല്‍, റോജി സലിം, ജയരാജ് കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






