ഓണ്‍ലൈന്‍ നിക്ഷേപത്തട്ടിപ്പ്: മൂന്നാര്‍ സ്വദേശിനിയില്‍നിന്ന് കോഴിക്കോട് സ്വദേശി തട്ടിയത് 8.31 ലക്ഷം രൂപ
ഓണ്‍ലൈന്‍ നിക്ഷേപത്തട്ടിപ്പ്: മൂന്നാര്‍ സ്വദേശിനിയില്‍നിന്ന് കോഴിക്കോട് സ്വദേശി തട്ടിയത് 8.31 ലക്ഷം രൂപ

ഇടുക്കി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്നാര്‍ സ്വദേശിനിയില്‍നിന്ന് യുവാവ് തട്ടിയത് 8.31 ലക്ഷം രൂപ. കോഴിക്കോട് സ്വദേശി ഷെഫിന്‍ ആണ് തട്ടിപ്പ് നടത്തിയത്. ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവിധ ലിങ്കുകള്‍ വഴി പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ചെറിയ ടാസ്‌കുകളും നല്‍കി. ഇത് പൂര്‍ത്തിയാക്കിയാല്‍ ഇരട്ടി പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 2024 ഫെബ്രുവരി 2 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ യുവതി 8,31,865 രൂപ നല്‍കി. ഇയാള്‍ നല്‍കിയ വെബ്‌സൈറ്റിലുള്ള യുവതിയുടെ അക്കൗണ്ടില്‍ ലാഭം വര്‍ധിക്കുന്നതായി കാണിച്ചു. പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നും വിശ്വസിപ്പിച്ചിരുന്നെങ്കിലും തുക പിന്‍വലിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് യുവതി മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. ദുബായ്‌യില്‍ താമസിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വ്യാഴാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഷെഫിനെ അറസ്റ്റ് ചെയ്തത്. മൂന്നാര്‍ എസ്ഐ ബിനു ആന്‍ഡ്രൂസ്, സിപിഒമാരായ കെ വി ഷിജു, റസാക്ക് എന്നിവരും സംഘവുമാണ് അന്വേഷണം.
What's Your Reaction?






