കട്ടപ്പനയുടെ ഓണാഘോഷം;സാംസ്‌കാരിക സംഗമവും നാടന്‍പാട്ടും സെപ്റ്റംബര്‍ 14 ന്
കട്ടപ്പനയുടെ ഓണാഘോഷം;സാംസ്‌കാരിക സംഗമവും നാടന്‍പാട്ടും സെപ്റ്റംബര്‍ 14 ന്

ഇടുക്കി: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 14 ശനിയാഴ്ച വൈകിട്ട് അഞ്ചുമുതല്‍ കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാംസ്‌കാരിക സംഗമം പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം ചെയ്യും. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ്‌മോന്‍ പ്രതിഭകളെ ആദരിക്കും.നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ശുചീകരണ തൊഴിലാളികള്‍ക്കുള്ള ഓണക്കോടി വിതരണം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റും കവിയുമായ സുഗതന്‍ കരുവാറ്റ, കേരള സാഹിത്യ അക്കാദമി അംഗവും കഥാകൃത്തുമായ മോബിന്‍ മോഹന്‍, മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ എം.സി ബോബന്‍, ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, ജനറല്‍ സെക്രട്ടറി എസ്.സൂര്യലാല്‍, രക്ഷാധികാരിമാരായ കെ.വി വിശ്വനാഥന്‍, ഷാജി നെല്ലിപ്പറമ്പില്‍, സംഘം പ്രസിഡന്റ് ടോമി ആനിക്കാമുണ്ടയില്‍, സംഘം സെക്രട്ടറി ജാക്‌സണ്‍ സ്‌കറിയ തുടങ്ങി വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് മ്യൂസിക്കല്‍ ട്രീറ്റ്, പായസ വിതരണം എന്നിവയും വൈകിട്ട് 7.30 ന് ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടന്‍പ്പാട്ടും അരങ്ങേറും. ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കുമുള്ള പായസ വിതരണവും നടക്കുമെന്ന് ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന രക്ഷാധികാരി കെ.വി വിശ്വനാഥന്‍ പ്രസിഡന്റ് സിജോ,ജനറല്‍ സെക്രട്ടറി എസ്.സൂര്യലാല്‍, ഭാരവാഹികളായ ടോമി ജോസഫ് ആനിക്കാമുണ്ടയില്‍, സൈജോ ഫിലിപ്പ്, സന്തോഷ് കൂടക്കാട്ട് എന്നിവര്‍ പറഞ്ഞു
What's Your Reaction?






