ബാലഗ്രാം കൂമ്പന്‍പാറ ശ്രീ ചാമുണ്ഡദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം സമാപിച്ചു
ബാലഗ്രാം കൂമ്പന്‍പാറ ശ്രീ ചാമുണ്ഡദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം സമാപിച്ചു
ഇടുക്കി: ബാലഗ്രാം കൂമ്പന്‍പാറ ശ്രീ ചാമുണ്ഡദേവി ക്ഷേത്രത്തില്‍ നടന്നുവന്ന ശ്രീമദ് ദേവി ഭാഗവത നവാഹ ജ്ഞാന യജ്ഞവും പത്താമുദയ മഹോത്സവവും സമാപിച്ചു. യജ്ഞ ശാലയില്‍ വിവിധ ദിവസങ്ങളില്‍ കുമാരി പൂജ, നവാക്ഷരി ഹോമം, വിദ്യാ ഗോപാല മന്ത്രാര്‍ച്ചന, പാര്‍വതി പരിണയം, മൃത്യുഞ്ജയ ഹോമം, സര്‍വൈശര്യ പൂജ, നടഗുരുതി തുടങ്ങി വിവിധ ചടങ്ങുകള്‍ നടന്നു. പത്താമുദയത്തോട് അനുബന്ധിച്ച് ദേവിക്ക് പൊങ്കാല സമര്‍പ്പണവും നടന്നു. പത്താമുദയത്തില്‍ മഹാ പ്രസാദമൂട്ട്, മഹാ ഘോഷയാത്ര, മഹാ ദീപാരാധന, പതിനാലു ഉരുളി മഹാഗുരുതി തുടങ്ങിയ വിശേഷാല്‍ ചടങ്ങുകളും നടന്നു. ക്ഷേത്രം തന്ത്രി പറമ്പൂര്‍ ഇല്ലത്ത് നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപാട്, മേല്‍ശാന്തി ഹരീഷ് ശങ്കരന്‍ പോറ്റി, യജ്ഞചാര്യന്‍ ഭാഗവത ചൂഡാമണി, പി എന്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ ദിനേശ് ജി വൃന്ദാവന്‍, കണ്‍വീനര്‍ ഷാജു കെ ഇലവുങ്കല്‍, ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് വിക്രമന്‍ നായര്‍, സുനില്‍ കുമാര്‍, രാധാകൃഷ്ണന്‍ ചെട്ടിയര്‍, എം സി രാജേഷ്, അശോകന്‍ എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?