വണ്ടന്‍മേട് എംഇഎസ് സ്‌കൂളില്‍ യോഗാദിനം ആചരിച്ചു

വണ്ടന്‍മേട് എംഇഎസ് സ്‌കൂളില്‍ യോഗാദിനം ആചരിച്ചു

Jun 20, 2026 - 14:48
 0
വണ്ടന്‍മേട് എംഇഎസ് സ്‌കൂളില്‍ യോഗാദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍സിസി യൂണിറ്റ് യോഗാദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുള്‍ റസാക്ക് ഉദ്ഘാടനംചെയ്തു. വണ്ടന്‍മേട് ഗവ. ആയുര്‍വേദ ആശുപത്രിയിലെ യോഗ ഇന്‍സ്ട്രക്ടര്‍ കെ കെ സുരേഷ് മുഖ്യാതിഥിയായി. ദൈനംദിന ജീവിതത്തില്‍ യോഗയുടെ പ്രാധാന്യവും ശാരീരിക- മാനസികാരോഗ്യ ഗുണങ്ങളും വിദ്യാര്‍ഥികള്‍ക്കായി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് മായ വസുന്ദരാദേവി മുഖ്യപ്രഭാഷണം നടത്തി. അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ഹസീന എം കെ, എസ്പിസി കമ്യൂണിറ്റി പൊലീസ് ഓഫീസര്‍ രജിതാ രാജന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും പിടിഎ ഭാരവാഹികളും യോഗ പരിശീലനത്തില്‍ പങ്കാളികളായി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow