പാറക്കടവ് അങ്കണവാടിയില്‍ വാര്‍ഷികവും യാത്രയയപ്പും
പാറക്കടവ് അങ്കണവാടിയില്‍ വാര്‍ഷികവും യാത്രയയപ്പും

ഇടുക്കി: കട്ടപ്പന പാറക്കടവ് 102-ാം നമ്പര്‍ അങ്കണവാടിയില്‍ വാര്‍ഷികവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം അധ്യക്ഷനായി. ചടങ്ങില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.അങ്കണവാടിയില്‍ നിന്നും പഠനം കഴിഞ്ഞിരങ്ങുന്ന 16 കുട്ടികള്‍ക്ക് മൊമന്റോ നല്‍കി. റിട്ടേര്‍ഡ് എസ്‌ഐ കെ വി വിശ്വനാഥന്‍, എഡിഎസ് പ്രസിഡന്റ് ഗ്രേസി ജേക്കബ്, സിഡിഎസ് അംഗം മഞ്ജു ജോസഫ്. ലത കെ,ഷൈബി റ്റി.വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






