മുരിക്കാശേരിയില്‍ ലഹരി വിരുദ്ധ സന്ദേശറാലിയും ബോധവല്‍ക്കരണ സെമിനാറും നടത്തി
മുരിക്കാശേരിയില്‍ ലഹരി വിരുദ്ധ സന്ദേശറാലിയും ബോധവല്‍ക്കരണ സെമിനാറും നടത്തി
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മുരിക്കാശേരി പൊലീസും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്പിസി യൂണിറ്റും ചേര്‍ന്ന് ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എസ്‌ഐ രജിത്ത് നാഥ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍നിന്നും ആരംഭിച്ച് ടൗണ്‍ചുറ്റി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ സി ആര്‍ സന്തോഷ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. എ എസ്‌ഐ ഹാജിറ കെ ഇ റാലിയില്‍ പങ്കെടുത്ത പൊതുജനങ്ങള്‍ക്കും കേഡറ്റുകള്‍ക്കുമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്‌ഐമാരായ ജോസഫ് കെ വി, അജിത്ത് സി എം, ഉദ്യോഗസ്ഥരായ ജോണ്‍, ഷിന്റോ തോമസ്, ഡിഐമാരായ മനോജ് വര്‍ഗീസ്, ആതിര തോമസ്, എസ്പിസി ഇന്‍ചാര്‍ജ്മാരായ ഷിനോയ് കുര്യന്‍, അഖില ടോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?