എഴുത്തുകാരന്‍ സത്യന്‍ കോനാട്ടിനെ ചെറുതോണിയില്‍ ആദരിച്ചു
എഴുത്തുകാരന്‍ സത്യന്‍ കോനാട്ടിനെ ചെറുതോണിയില്‍ ആദരിച്ചു
ഇടുക്കി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സത്യന്‍ കോനാട്ടിനെ വായനാദിനത്തില്‍ ചെറുതോണിയില്‍ ആദരിച്ചു. സത്യനെക്കുറിച്ച് 110 പേര്‍ എഴുതിയ 'അക്ഷരപ്പെരുവഴിയിലെ ഏകാന്തപഥികന്‍' എന്ന പുസ്തകം എഡിഎം മിനി കെ ജോണ്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ധനപാലന്‍ മങ്കുവയ്ക്ക് കൈമാറി പ്രകാശനംചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം നിള ബിജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജോസ് കുഴിക്കണ്ടം, സാജന്‍ കുന്നേല്‍, എന്‍ ജെ വര്‍ഗീസ്, ഡിറ്റാജ് ഇടുക്കി, ജി എം കൃഷ്ണന്‍, ബെന്നി സെബാസ്റ്റ്യന്‍, ബിജു മാത്യു, കെ ഡി മണിയന്‍, സെബാസ്റ്റ്യന്‍ തേനാശേരി, വര്‍ഗീസ് വെട്ടിയാങ്കല്‍, കെ എം ജലാലുദ്ദീന്‍, ജോര്‍ജ് ജോസഫ്, ലിജോ ശശിധരന്‍, സതീഷ് സി വി, സ്വരം മാസിക എഡിറ്റര്‍ പി എല്‍ നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?