കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് തുടക്കം: പഴയരിക്കണ്ടത്ത് റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് തുടക്കം: പഴയരിക്കണ്ടത്ത് റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു
ഇടുക്കി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിപ്രകാരം കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയരിക്കണ്ടം ആപ്‌കോസ് ഹാളില്‍ റോയി കെ പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. 'മഴക്കാല രോഗങ്ങള്‍: ചികിത്സയും പ്രതിവിധിയും' എന്ന വിഷയത്തില്‍ വെറ്ററിനറി സര്‍ജന്‍ അനു സുധാകരന്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം അജികുമാര്‍, പഞ്ചായത്തംഗങ്ങളായ സിബിച്ചന്‍ മാത്യു, രാജേശ്വരി രാജന്‍, ഷാജി വാഴക്കാല, മോഹനന്‍ കടുകുമാക്കല്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മിനി ജോസഫ് പ്ലാങ്കാല, കഞ്ഞിക്കുഴി വെറ്ററിനറി സര്‍ജന്‍ നസീല്‍ എസ് എം, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ റോസ് മേരി മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?