അണക്കര ചെല്ലാര്‍കോവിലില്‍ വീട്ടില്‍നിന്ന് 7.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: പൊലീസ് അന്വേഷണം തുടങ്ങി
അണക്കര ചെല്ലാര്‍കോവിലില്‍ വീട്ടില്‍നിന്ന് 7.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: പൊലീസ് അന്വേഷണം തുടങ്ങി
ഇടുക്കി: അണക്കര ചെല്ലാര്‍കോവിലില്‍ വീട് കുത്തിത്തുറന്ന് 7.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ചെല്ലാര്‍കോവില്‍ നാഴൂരിമറ്റത്തില്‍ പ്രിന്‍സ് വര്‍ഗീസിന്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞദിവസം വീട്ടുകാര്‍ ബന്ധുവിനെ യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വ്യക്തമായത്. തൊട്ടടുത്ത അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടിട്ടില്ല. അലമാര കത്തിത്തുറക്കാതെ സമീപം സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് തുറന്നത്. ജനാലക്കമ്പികള്‍ ആയുധമുപയോഗിച്ച് വളച്ചനിലയിലാണ്. ഇതുവഴി മോഷ്ടാക്കള്‍ അകത്തുകടന്നതായി സംശയിക്കുന്നു. വണ്ടന്‍മേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?