എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ 9 മുതല്‍

എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ 9 മുതല്‍

Mar 7, 2026 - 15:52
 0
എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ 9 മുതല്‍
This is the title of the web page

ഇടുക്കി: എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ 9 മുതല്‍ 12 വരെ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ക്യാപ്റ്റനാകും. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം കെ പ്രിയന്‍ വൈസ് ക്യാപ്റ്റനായും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ മാനേജരായും പങ്കെടുക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ കൈവരിച്ച വികസന നേട്ടങ്ങളും മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിനാണ് ജാഥ നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. 9ന് രാവിലെ 8.30ന് മൂലമറ്റത്ത് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ജാഥ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലെ യോഗങ്ങളില്‍ ജോസ് കെ. മാണി എംപി, സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാര്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ റോമിയോ സെബാസ്റ്റ്യന്‍, ഷാജി കാഞ്ഞമല, അനില്‍ കൂവപ്ലാക്കല്‍, ഷിജോ തടത്തില്‍, ജയിംസ് ബ്ലാക്കുഴി എന്നിവര്‍ പങ്കെടുത്തു.
**

What's Your Reaction?

like

dislike

love

funny

angry

sad

wow