കട്ടപ്പന സ്‌കൂള്‍ കവലയില്‍ വീടിനു മുകളിലേക്ക് മരം കടപുഴകി വീണു
കട്ടപ്പന സ്‌കൂള്‍ കവലയില്‍ വീടിനു മുകളിലേക്ക് മരം കടപുഴകി വീണു

ഇടുക്കി: കട്ടപ്പന സ്‌കൂള്‍ കവലയ്ക്ക് സമീപം വീടിന് മുകളിലേക്ക് വന്‍ മരം കടപുഴകി വീണ് നാശനഷ്ടം. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് പുത്തന്‍പുരക്കല്‍ റംനത്ത് ബീവിയുടെ വീടിനു മുകളിലേക്ക് വന്‍മരം കടപുഴകി വീണത്. സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന റംനത്ത് ബീവിക്ക് നിസാര പരിക്കുകളേറ്റു. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന മരമാണ് വീണത്. സംഭവത്തില്‍ വീടിന്റെ അടുക്കളയ്ക്കും, ശൗചാലയത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. മരം ഒടിഞ്ഞുവീണതോടെ വീടിനകത്തുണ്ടായിരുന്ന റംനത്ത് ബീവി ഓടി മാറുന്നതിനിടെ കൈകള്‍ക്കും പരിക്കേറ്റു.
കട്ടപ്പന അഗ്‌നിശമനസേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. സംഭവസ്ഥലത്ത് നഗരസഭ അധികൃരതടക്കം സന്ദര്‍ശനം നടത്തി. മഴയെത്തുടര്‍ന്ന് കട്ടപ്പന നഗരസഭാ പരിധിയില്‍ ഉണ്ടാകുന്ന ആദ്യ മഴക്കെടുതി കൂടിയാണിത്. മഴ ശക്തമാവുന്ന മുറക്ക് ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
What's Your Reaction?






