കട്ടപ്പന നഗരസഭയില്‍ മഴക്കാല രോഗപ്രതിരോധ പരിപാടി ആരംഭിച്ചു
കട്ടപ്പന നഗരസഭയില്‍ മഴക്കാല രോഗപ്രതിരോധ പരിപാടി ആരംഭിച്ചു

ഇടുക്കി: മഴക്കാല രോഗപ്രതിരോധ പരിപാടിയുടെ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മുഴുവന്‍ വാര്‍ഡുകളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണവും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തും. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് പി കെ, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഭവന സന്ദര്‍ശനവും നടത്തി. തുടര്‍ന്ന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇന്റര്‍സെക്ടര്‍ യോഗവും ചേര്‍ന്നു.
What's Your Reaction?






