ഇരട്ടയാര്‍ പഞ്ചായത്തിലെ നവീകരിച്ച എംആര്‍എഫ് പ്രവര്‍ത്തനമാരംഭിച്ചു
ഇരട്ടയാര്‍ പഞ്ചായത്തിലെ നവീകരിച്ച എംആര്‍എഫ് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ നവീകരിച്ച ആധുനിക മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി റിസോഴ്‌സസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇടുക്കി മുന്‍പന്തിലാണ്. ഇതില്‍ റോഡുകളുടെ വികസനമാണ് എടുത്തുപറയേണ്ടത്. ഇരട്ടയാര്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനും രാജ്യത്തിനും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഉണ്ടായിരുന്ന എംആര്‍എഫ് ല്‍കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ ഒരുക്കി മികച്ച രീതിയില്‍ ആക്കുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചിത്വമിഷന്റെ 10 ലക്ഷം രൂപയും പഞ്ചായത്തിന്റെ 3 ലക്ഷത്തി 80,000 രൂപയും ഉള്‍പ്പെടെ 13.8 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവിടുത്തെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ രാജ്യ ശ്രദ്ധ ആകര്‍ഷിച്ചതോടെ വിവിധ മേഖലകളില്‍ നിന്ന് നിരവധിപേര്‍ ഇത് പഠനവിധേയമാക്കാന്‍ എത്തുന്നുണ്ട്. ഇത് മുമ്പില്‍ കണ്ടുകൊണ്ട് ഒരു പഠന കേന്ദ്രമാക്കി എംസിഎഫിനെ മാറ്റാനും പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്. പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി മറ്റ് പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ പഞ്ചായത്തിലെ വിവിധ ഘടക സ്ഥാപനത്തിലെ അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
What's Your Reaction?






