രാജാക്കാട് ഗവ. ഐടിഐയില്‍ ബിരുദദാന ചടങ്ങ് നടത്ത

രാജാക്കാട് ഗവ. ഐടിഐയില്‍ ബിരുദദാന ചടങ്ങ് നടത്ത

Oct 28, 2026 - 16:59
 0
രാജാക്കാട് ഗവ. ഐടിഐയില്‍ ബിരുദദാന ചടങ്ങ് നടത്ത
This is the title of the web page

ഇടുക്കി: രാജാക്കാട് ഗവ. ഐടിഐ കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി. രാജക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഡര്‍, പ്ലംബര്‍ തുടങ്ങിയ ട്രേഡുകളിലെ പരിശീലനം വ്യവസായ-നിര്‍മാണ മേഖലകളില്‍ തൊഴില്‍ നേടുന്നതിനും പ്രായോഗിക സാങ്കേതിക പരിജ്ഞാനം വളര്‍ത്തുന്നതിനും സഹായിക്കുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ തൊഴില്‍മേഖലയ്ക്ക് അനുയോജ്യമായ കഴിവുകള്‍ സ്വായത്തമാക്കാന്‍ കഴിയുന്നതും ഐടിഐ കോഴ്സുകളുടെ പ്രത്യേകതയാണ്. ഐ.ടി.ഐ പരിശീലനം പൂര്‍ത്തിയാക്കി ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ ഉന്നത വിജയം നേടിയ ട്രെയിനികളെ അനുമോദിച്ചു. പഞ്ചായത്തംഗം ബാബു കൊച്ചുപുരയ്ക്കല്‍ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് സോജി കാളിയാനില്‍, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ആന്റണി ജോസഫ്, പ്രിന്‍സിപ്പല്‍ പ്രേംജിത്ത് കെ പി, സ്റ്റാഫ് സെക്രട്ടറി മനോജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow