പെരുമഴക്കാലം: കട്ടപ്പനയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിച്ചില്‍
പെരുമഴക്കാലം: കട്ടപ്പനയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിച്ചില്‍

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയിലെങ്ങും കനത്ത മഴ തുടരുന്നു. വിവിധ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കട്ടപ്പനയില്‍ രണ്ടിടങ്ങളില്‍ വീടുകളുടെ സംരക്ഷണ ഭിത്തി നിലംപൊത്തി. കട്ടപ്പന കുരിശുപള്ളി കുന്തളംപാറയില്‍ കുഴിപ്പള്ളി സജിയുടെ വീടിന്റെ പിന്‍വശത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. കട്ടപ്പന സര്‍ക്കിള്‍ ജങ്ഷന്‍- അമ്പലക്കവല ബൈപാസ് റോഡില്‍ കുരിശുംമൂട്ടില്‍ ജോബിയുടെ വീടിന്റെ മുന്‍വശത്തെ സംരക്ഷണ ഭിത്തിയും നിലംപൊത്തി. ശക്തമായ കാറ്റില്‍ നിരവധി പേരുടെ പുരയിടങ്ങളില്‍ കൃഷിനാശമുണ്ടായി. കട്ടപ്പനയാറും കൈത്തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.
What's Your Reaction?






