പെരിയാറില്‍ ജലനിരപ്പുയര്‍ന്നു: വണ്ടിപ്പെരിയാര്‍ ചോറ്റുപാറ തോട്ടില്‍ വെള്ളം പൊങ്ങി: കുമളി ടൗണില്‍ വെള്ളക്കെട്ട്: കടകള്‍ തുറക്കാനാകാതെ വ്യാപാരികള്‍
പെരിയാറില്‍ ജലനിരപ്പുയര്‍ന്നു: വണ്ടിപ്പെരിയാര്‍ ചോറ്റുപാറ തോട്ടില്‍ വെള്ളം പൊങ്ങി: കുമളി ടൗണില്‍ വെള്ളക്കെട്ട്: കടകള്‍ തുറക്കാനാകാതെ വ്യാപാരികള്‍

ഇടുക്കി: ഞായറാഴ്ച രാത്രി മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ വണ്ടിപ്പെരിയാര്‍ ചോറ്റുപാറ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒറ്റ രാത്രികൊണ്ട് ജലനിരപ്പ് ഉയര്‍ന്നത് അഞ്ചടിയാണ്. ഇവിടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടും. നെല്ലിമല മുതല്‍ പെരിയാര്‍ വരെയുള്ള ഭാഗത്തെ വീടുകളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് മുതല്‍ അയ്യപ്പന്‍കോവില്‍ വരെയുള്ള പെരിയാര്‍ തീരത്തെ താമസക്കാര്‍ ആശങ്കയിലാണ്. മഴ ശക്തമായതോടെ കുമളി ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുന്നില്ല. കാല്‍നട വാഹന യാത്രികരും ബുദ്ധിമുട്ട് നേരിടുന്നു. അശാസ്ത്രീയമായ കാന നിര്‍മാണമാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം.
What's Your Reaction?






