മഴക്കാല പൂര്‍വ്വ ശുചീകരണം: നഗരസഭ തല യോഗം ചേര്‍ന്നു
മഴക്കാല പൂര്‍വ്വ ശുചീകരണം: നഗരസഭ തല യോഗം ചേര്‍ന്നു

ഇടുക്കി: മഴക്കാല പൂര്‍വ്വ ശുചികരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടന പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി നഗരസഭതല യോഗം ചേര്‍ന്നു. നഗരസഭ ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍ പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ്, കൃഷി ഭവന്‍, പൊലീസ്, ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍, കുടുംബശ്രീ, ഹരിത കര്‍മ്മസേന,സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്ലാസ്റ്റിക് ശേഖരണത്തിന്റെ കാര്യത്തില്‍ വീഴ്ച്ചയുണ്ടാകരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കി. മഴക്കാലത്തിന് മുമ്പ് അടിയന്തിരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുകുകള്‍ വളരുവാനുള്ള സാഹചര്യം ഒഴിവാക്കുവാനും പകര്‍ച്ചവ്യാധികള്‍ തടയുവാനുമുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. നഗരസഭാ പരിധിയിലെ അങ്കണവാടികളുടെ പരിസരം അടിയന്തിരമായി ശുചീകരിക്കാനും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശൂചീകരണ ക്യാമ്പയിന്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബന്നി, കൗണ്‍സിലര്‍മാരായ സിബി പറപ്പായി, ലീലാമ്മ ബേബി, സിജു ചക്കുംമൂട്ടില്‍, രാജന്‍ കാലാച്ചിറ, സുധര്‍മ്മമോഹന്‍, ക്ലിന്‍ സിറ്റി മാനേജര്‍ ജീന്‍സ് സിറിയക് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






