പെരിയാര്‍ തീരം കൈയേറി കെട്ടിട നിര്‍മാണം: പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി
പെരിയാര്‍ തീരം കൈയേറി കെട്ടിട നിര്‍മാണം: പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി

ഇടുക്കി: ചപ്പാത്തില്‍ പെരിയാര്‍ തീരം കൈയേറി നടത്തുന്ന കെട്ടിട നിര്‍മാണത്തിന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി. കൈയേറ്റം സംബന്ധിച്ച പരാതിയില്‍ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. കലക്ട്രേറ്റില്‍ നിന്ന് കത്ത് ലഭിച്ചതോടെയാണ് നിര്‍മാണം തടഞ്ഞ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. കൈയേറ്റത്തിനെതിരായ നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളതെന്നും ഒത്താശ നല്‍കിയിട്ടില്ലെന്നും പ്രസിഡന്റ് ജയ്മോള്‍ ജോണ്സണ് പറഞ്ഞു.
What's Your Reaction?






