കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി
കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി

കട്ടപ്പന:ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയന്റെ(27) മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി. ഇരട്ടക്കൊലപാതകം, രണ്ട് മോഷണം എന്നീ കേസുകളില്‍ മാപ്പുസാക്ഷിയാക്കണമെന്ന് തൊടുപുഴ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് കട്ടപ്പന ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അര്‍ച്ചന ജോണ്‍ ബ്രിട്ടോ മുമ്പാകെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മൊഴി നല്‍കിയത്. ആദ്യദിനം ഇരട്ടക്കൊലപാതക കേസുകളിലും ബുധനാഴ്ച മോഷണങ്ങള്‍ സംബന്ധിച്ചും മൊഴി രേഖപ്പെടുത്തി. വിഷ്ണുവിനു വേണ്ടി അഡ്വ. പി എ വില്‍സണ്‍ ഹാജരായി. വിഷ്ണുവിന്റെ മൊഴികള്‍ മുഖ്യപ്രതിയും സൂത്രധാരനുമായ കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ പി ആര്‍ നിതീഷി(രാജേഷ്-31) നെതിരെ നിര്‍ണായകമാകും. നിതീഷിനെതിരെ രണ്ട് ലൈംഗീക പീഡന കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.
What's Your Reaction?






