ഇടുക്കി എട്ടാംമൈലില്‍ ചക്ക തലയില്‍ വീണ് വൃദ്ധന്‍ മരിച്ചു
ഇടുക്കി എട്ടാംമൈലില്‍ ചക്ക തലയില്‍ വീണ് വൃദ്ധന്‍ മരിച്ചു

ഇടുക്കി: ചക്ക തലയില്‍ വീണ് വൃദ്ധന്‍ മരിച്ചു. ഇടുക്കി എട്ടാംമൈല്‍ കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍(72) ആണ് മരിച്ചത്. ഞായര്‍ പകല്‍ മൂന്നോടെയാണ് സംഭവം. പുരയിടത്തിലെ പ്ലാവില്‍ നിന്ന് ചക്കയിടാനായി എത്തിയതായിരുന്നു ഇദ്ദേഹം. ഏണി ചാരുന്നതിനിടെ ചക്ക അടര്‍ന്ന് തലയില്‍ പതിക്കുകയായിരുന്നു. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തങ്കമണി പൊലീസ് നടപടി സവീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചിന്നമ്മ. മക്കള്‍: ലേഖ, ജയശ്രീ, ശ്രീകല. മരുമക്കള്‍: രാധാകൃഷ്ണന്‍, മനോജ്, അനൂപ്.
What's Your Reaction?






