കട്ടപ്പന ഡി.ഇ.ഒ ഓഫീസിന് മുമ്പില്‍ മാതാപിതാക്കളുടെ പ്രതിഷേധം
കട്ടപ്പന ഡി.ഇ.ഒ ഓഫീസിന് മുമ്പില്‍ മാതാപിതാക്കളുടെ പ്രതിഷേധം

ഇടുക്കി: ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളെ അനധികൃതമായി സ്‌കൂള്‍ മാറ്റിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കളുടെ നേതൃത്വത്തില്‍ ഡി ഇ ഓഫീസ് ഉപരോധിച്ചു. പിടിഎ പ്രസിഡന്റ് കെ ജെ ഷൈന്‍ സമരം ഉദ്ഘാടനം ചെയ്തു. മാതാപിതാക്കളൊ , പിടിഎയോ സ്‌കൂള്‍ അധികൃതരോ അറിയാതെയാണ് വിദ്യാര്‍ഥികളെ മാറ്റിയത്. ഇതോടെ സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന ഡി ഇ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ നിരവധി സമരങ്ങളാണ് നടത്തിയത്.
വിദ്യാഭ്യാസ ഉന്നത അധികാരികള്‍ക്കും മന്ത്രിക്കും പരാതി നല്‍കി ഒന്നരമാസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് വന്നതിനുശേഷം നടപടി സ്വീകരിക്കുമെന്നമാണ് ലഭിക്കുന്ന മറുപടി. ഒപ്പം ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പലപ്പോഴായി ഉറപ്പ് നല്‍കിയെങ്കിലും ആ ഉറപ്പുകളും പാഴാകുകയാണ്. ഈ സാഹചര്യത്തിലാണ് മാതാപിതാക്കളുടെ നേതൃത്വത്തില്‍ ഡിഇ ഓഫീസ് പടിക്കല്‍ സമരം നടത്തിയത്. ഉടന്‍ മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് പി.ടി.എയുടെ മാതാപിതാക്കളുടെയും തീരുമാനം.
What's Your Reaction?






