തങ്കമണി ഗവ. ഹൈസ്‌കൂളല്‍ പരിസ്ഥിതി ദിനാചരണം
തങ്കമണി ഗവ. ഹൈസ്‌കൂളല്‍ പരിസ്ഥിതി ദിനാചരണം

ഇടുക്കി: തങ്കമണി ഗവ. ഹൈസ്‌കൂളിന്റെയും കാമാക്ഷി എക്‌സൈസ് ഓഫീസ് വിമുക്തിയുടെയും അഫ്‌പ്രോ എന്‍ജിയോ യുടെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. എക്‌സൈസ് ജില്ല വിമുക്തി കോഡിനേറ്റര്‍ ഡിജോ ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മള്‍ പുനസ്ഥാപനത്തിന്റെ തലമുറ എന്ന പരിസ്ഥിതി ദിന പ്രമേയത്തെ ആസ്പദമാക്കിയാണ് ക്ലാസുകള്‍ നടത്തിയത്. ക്വിസ് മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് തങ്കമണി റേഞ്ച് എക്‌സൈസ് ഓഫീസര്‍ ബിനു ജോസഫ് സമ്മാനം വിതരണം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഉഷാ പി, ഇക്കോ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സോണിമോള്‍ ഐസക്,അഫ്‌പ്രോ ജില്ലാ കോഡിനേറ്റര്‍ സ്റ്റെഫി എബ്രഹാം, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ കെ ഡി, സീനിയര്‍ അസിസ്റ്റന്റ് പ്രഭാ ഇ എസ്, തോമസ് എ എഫ്, ബേസില്‍ വി, വിനോദ് വി ജെ, രാഹുല്‍ ഇ ആര്‍, രശ്മി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






