കട്ടപ്പന കോടതിയില്‍ പരിസ്ഥിതി ദിനാചരണം
കട്ടപ്പന കോടതിയില്‍ പരിസ്ഥിതി ദിനാചരണം

ഇടുക്കി: ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കട്ടപ്പന ബാര്‍ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. കുടുംബ കോടതി ജഡ്ജ് എസ്.കെ. അനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധതരം ഫല വ്യക്ഷത്തൈകളാണ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കട്ടപ്പന കോടതി വളപ്പില്‍ നട്ടത്.വരള്‍ച്ചയും തരിശുവല്‍ക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കണമെന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. അഡീഷണല്‍ ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജ് മഞ്ജു വി, സബ് ജഡ്ജ് സിജി എന്‍.എന്‍., മജിസ്‌ട്രേറ്റ് അര്‍ച്ചന ജോണ്‍ ബ്രിട്ടോ, മുന്‍സിഫ് ഫെലിക്‌സ് ജോണ്‍, ബാര്‍ അസോസിയേഷന്‍ പ്രസി.അഡ്വ. ജെം കോരസണ്‍, സെക്രട്ടറി അഡ്വ. ബിജു സ്‌കറിയ, സീനിയര്‍ അഭിഭാഷകരായ അഡ്വ.എ.മൈക്കിള്‍,അഡ്വ. ടോം തോമസ്, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസി. അനലക്ഷ്മി ജോ. സെക്രട്ടറി ജസന്‍ സണ്ണി, ബാര്‍ അസോസിയേഷന്‍ നിയുക്ത പ്രസി. ഷാജി കുര്യന്‍, ഫാമിലി കോര്‍ട്ട് ജൂണിയര്‍ സൂപ്രണ്ട് ലൈജു, ക്ലര്‍ക്ക് അസോസിയേഷന്‍ അംഗം ബന്നി തുടങ്ങിയവര്‍ ഫലവൃക്ഷത്തൈകള്‍ നട്ടു.
What's Your Reaction?






