വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ
വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ 2024 ആഘോഷിച്ചു. പത്താംക്ലാസ്, +2 പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ 87 നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്.നായര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡോ.ജോര്‍ജ് തകിടിയേല്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മത്സര പരീക്ഷകളില്‍ വിജയിച്ചതു കൊണ്ട് അമിത ആത്മ വിശ്വാസമുള്ളവരാകരുതെന്നും കരിയര്‍ എന്ന് പറയുന്നത് സമ്പത്ത് ഉണ്ടാക്കാന്‍ മാത്രമുള്ള വഴി മാത്രമല്ല മറിച്ചു നമ്മുടെ ജീവിതം ആസ്വദിക്കാനും കൂടിയുള്ളതായിരിക്കണമെന്നും സബ് കളക്ടര്‍ അരുണ്‍ എസ്.നായര്‍ പറഞ്ഞു. ്കൂള്‍ മാനേജര്‍ ഫാ.തോമസ് മണിയാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ ബീനാ സിബി, പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ് , ഹെഡ് മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, പി.റ്റി.എ.പ്രസിഡന്റ് ജോജോ കുടക്കച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






