റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ അസീസി സ്‌നേഹാശ്രമത്തിന് ഫ്രീസര്‍ വാങ്ങി നല്‍കി.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ അസീസി സ്‌നേഹാശ്രമത്തിന് ഫ്രീസര്‍ വാങ്ങി നല്‍കി.

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ ഇരുപതേക്കര്‍ അസീസി സ്‌നേഹാശ്രമത്തിന് ഫ്രീസര്‍ വാങ്ങി നല്‍കി. നിരവധി ആളുകള്‍ ഭക്ഷണം അടക്കം സ്‌നേഹാശ്രമത്തിലെ അന്തേവാസികള്‍ക്ക് എത്തിച്ച് നല്‍കുന്നുണ്ട്. എങ്കിലും അവ സൂക്ഷിക്കുന്നതിന് പ്രതിസന്ധി നേരിട്ടിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹസമ്മാനമായി ഫ്രീസര്‍ വാങ്ങി നല്‍കിയത്. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ജോസഫ് തോമസ്, സെക്രട്ടറി റോയ് മാത്യു, ഫാ. ഫ്രാന്‍സിസ്, ബൈജു എബ്രഹാം , ബൈജു ജോസ്, ഷാഹുല്‍ ഹമീദ്, മിഥുന്‍ കുര്യന്‍, സിബിച്ചന്‍ പോക്കാന്താടി, ഫിലിപ്പ് ജോസഫ്, ചന്ദ്രഹസന്‍, വി പി നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






