തമിഴ്‌നടന്‍ വിജയിയുടെ പിറന്നാളിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര സംഘടിപ്പിച്ചു
തമിഴ്‌നടന്‍ വിജയിയുടെ പിറന്നാളിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര സംഘടിപ്പിച്ചു

ഇടുക്കി: തമിഴ്‌നാടന്‍ വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര സംഘടിപ്പിച്ചു. വിജയിയുടെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സൗജന്യ ബസ് യാത്ര നടത്തിയത്. വളകോട് നിന്ന് കട്ടപ്പന റൂട്ടിലും, ഉപ്പുതറ ആനവിലാസം കുമിളി റൂട്ടിലുമാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര ലഭ്യമായത്. കുട്ടിമാളു ബസുമായി സഹകരിച്ചാണ് ഫാന്‍സ് അസോസിയേഷന്‍ സൗജന്യ യാത്ര ഒരുക്കിയത്. വരും ദിവസങ്ങളിലും വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് പ്രിയമുടന്‍ നമ്പന്‍സിന്റെ ലക്ഷ്യം . ഫാന്‍സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ജെറിന്‍ പി തോമസ്, സെക്രട്ടറി സോബിന്‍ മാത്യു, വിഷ്ണു ബിജു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സൗജന്യ യാത്രയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.
What's Your Reaction?






