ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു
ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു

ഇടുക്കി: ജില്ലയുടെ അതിര്‍ത്തി മേഖലകളായ കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, ശാന്തന്‍പാറ, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. ശാന്തപാറയില്‍ ഒരാള്‍ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 15 പേര്‍ നിരീക്ഷണത്തിലാണ്. ഉടുമ്പന്‍ചോലയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, എട്ട് പേര്‍ നിരീക്ഷണത്തിലാണ്. പാമ്പാടുപാറയില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ എട്ട് പേര്‍ നിരീക്ഷണത്തിലാണ്. ഇവിടെ നാല് പേര്‍ക്ക് മലേറിയ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ മരണപെടുകയും ചെയ്തു. ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളിയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് മന്തും മലേറിയയും പടര്‍ന്ന് പിടിച്ചിരിക്കുന്നത്. കരുണാപുരത്ത് മൂന്ന് പേര്‍ക്കാണ് ഡെങ്കിപനി ബാധിച്ചിരിക്കുന്നത്. ആറ് പേര്‍ നിരീക്ഷണത്തിലാണ്. നെടുങ്കണ്ടത്ത് 11 പേര്‍ക്ക് രോഗ ബാധ ഉണ്ടോ എന്ന് സംശയിക്കുന്നുന്നുണ്ട്.തോട്ടം തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകളില്‍ അടക്കം ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍, ജലജന്യ രോഗങ്ങള്‍ കൂടുതല്‍ പടര്‍ന്ന് പിടിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍, അതിവേഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിക്കുന്നത്.
What's Your Reaction?






