വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തി വരുന്ന മുബാറക് ബസ് സര്‍വ്വീസ് നിര്‍ത്തുന്നതായി മാനേജ്‌മെന്റ്
വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തി വരുന്ന മുബാറക് ബസ് സര്‍വ്വീസ് നിര്‍ത്തുന്നതായി മാനേജ്‌മെന്റ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തി വരുന്ന സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഇതുവഴി സര്‍വ്വീസ് നടത്തുന്ന 2 ബസുകള്‍ക്കും നിരന്തരം കേടുപാടുകള്‍ സംഭവിക്കുന്നതും, സമാന്തര സര്‍വ്വീസുകളുടെ കടന്നുകയറ്റവുമാണ് മുബാറക് ബസ് സര്‍വ്വീസ് നിര്‍ത്തുന്നതിന് കാരണം. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരുടെ സഞ്ചാരമാര്‍ഗ്ഗമായ ബസ് സര്‍വീസ് നിര്‍ത്തുന്നതോടെ പ്രതിസന്ധിയിലാവുന്നത് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 2 വാര്‍ഡുകളിലെ ജനങ്ങളാണ്. ഇനി ഈ മേഖലയിലുള്ളവര്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് 12 കിലോമീറ്ററോളം നടക്കേണ്ടിവരുമെന്നും ജോലിക്ക് കൂടി പോകുവാന്‍ കഴിയില്ലായെന്നും പ്രദേശവാസികളായ യാത്രികര്‍ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഇതുവഴി സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ഒരു വര്‍ഷം മുന്‍പ് നിര്‍ത്തിയതോടെ പ്രദേശവാസികളുടെ ഏക യാത്രാമാര്‍ഗ്ഗമായിരുന്നു ഈ ബസ്. ബസ് സര്‍വ്വീസ് നിര്‍ത്തുന്നത് സംബന്ധിച്ച് എംപി, എംല്‍എ, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു
What's Your Reaction?






