വണ്ടിപ്പെരിയാറിൽ 5 വയസുകാരി മരിച്ചു: ഭക്ഷ്യവിഷബാധയെന്ന് സംശയം
വണ്ടിപ്പെരിയാറിൽ 5 വയസുകാരി മരിച്ചു: ഭക്ഷ്യവിഷബാധയെന്ന് സംശയം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെ തുടര്‍ന്ന് അവശനിലയിലായ 5 വയസുകാരി മരിച്ചു. വള്ളക്കടവ് പാറയ്ക്കല്‍ ഷിജോ-അംബിക ദമ്പതികളുടെ മകള്‍ ആര്യയാണ് മരിച്ചത്. കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് ഛര്‍ദി ഉണ്ടായതോടെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി. രാത്രി ഭക്ഷണം കഴിച്ചശേഷം കിടന്നുറങ്ങിയ കുട്ടി വീണ്ടും ഛര്‍ദിച്ചതോടെ വള്ളക്കടവിലെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന്, പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
What's Your Reaction?






