കോവില്‍മലയില്‍ കാട്ടാനകള്‍ ഇറങ്ങി: കൃഷിയിടങ്ങള്‍ നാമാവശേഷമാക്കി

കോവില്‍മലയില്‍ കാട്ടാനകള്‍ ഇറങ്ങി: കൃഷിയിടങ്ങള്‍ നാമാവശേഷമാക്കി

Feb 14, 2024 - 18:12
Jul 10, 2024 - 18:37
 0
കോവില്‍മലയില്‍ കാട്ടാനകള്‍ ഇറങ്ങി: കൃഷിയിടങ്ങള്‍ നാമാവശേഷമാക്കി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ കോവില്‍മലയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍ നാശംവിതച്ചു. അരുവിക്കല്‍ ഭാഗത്തെ 5 കര്‍ഷകരുടെ പുരയിടത്തിലെ വിളകളാണ് ചൊവ്വാഴ്ച രാത്രി കാട്ടാനകള്‍ നശിപ്പിച്ചത്. ഒറ്റപ്ലാക്കല്‍ മുരളി, ഒറ്റക്കല്ലില്‍ ജോയി, തേക്കനാല്‍ സരസമ്മ, പൂതക്കുഴിയില്‍ ജോബി എന്നിവരുടെ കൃഷിയിടങ്ങളിലെ ഏലം വാഴ, തെങ്ങ്, പന തുടങ്ങിയവ നശിപ്പിച്ചു. 2 കാട്ടാനകളാണ് ജനവാസ കേന്ദ്രങ്ങളിലെത്തിയത്. ഇവിടെ തന്നെ നിലയുറപ്പിച്ച ആനകളെ ഇടുക്കി ഡാമില്‍ മത്സ്യബന്ധനത്തിനെത്തിയവരാണ് കാട്ടിലേക്ക് തുരത്തിയത്. ആദ്യമായാണ് അരുവിക്കല്‍ ഭാഗത്ത് കാട്ടാന എത്തുന്നത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow