വാഴവര സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
വാഴവര സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

ഇടുക്കി: വാഴവര സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെയും അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. ദേവാലയ അങ്കണത്തില്‍ നടന്ന ക്യാമ്പ് റവ. ഫാദര്‍ വര്‍ഗീസ് ജേക്കബ് പഞ്ഞിക്കാട്ടില്‍ ഉദഘാടനം ചെയ്തു. ഇടവക അംഗങ്ങളും പ്രദേശവാസികളുമുള്‍പ്പെടെ നിരവധിപ്പേര്‍ പങ്കെടുത്തു. പള്ളി വികാരി ഫാ. മനോജ് വര്‍ഗീസ് ഈരേച്ചേരില്‍ അധ്യക്ഷനായി. ഡോ. ധന്യ ക്യാമ്പിന് നേതൃത്വം നല്‍കി. ഡിഡിആര്‍സി കട്ടപ്പനയുടെ നേതൃത്വത്തില്‍ തൈറോയ്ഡ് ചികിത്സാ ക്യാമ്പിന് ഡോ. ഡാനി എല്‍ദോസ് നേതൃത്വം നല്‍കി.
What's Your Reaction?






