വണ്ടിപ്പെരിയാറില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
വണ്ടിപ്പെരിയാറില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ഇടുക്കി: ഐഎന്‍ടിയുസി പീരുമേട് റീജണല്‍ കമ്മിറ്റിയുടെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു. വണ്ടിപ്പെരിയാര്‍ കോണിമാറ എസ്റ്റേറ്റ് ലേബര്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ക്യാമ്പ് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഐന്‍ടിയുസിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി രണ്ടാം തവണയാണ് തോട്ടം തൊഴിലാളികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. പീരുമേട് റീജണല്‍ കമ്മിറ്റി പ്രസിഡന്റ കെ.എ. സിദ്ദിഖ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍, ജില്ലാ സെക്രട്ടറി പി. നിക്‌സണ്‍, ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍. ഗണേശന്‍ പഞ്ചായത്തംഗം പ്രിയങ്കാ മഹേഷ്, നേതാക്കളായ എസ്. ഗണേശന്‍, പാപ്പച്ചന്‍ വര്‍ക്കി, സിബി വെള്ളമറ്റം, വക്കച്ചന്‍ തുരുത്തിയില്‍, ശാരി ബിനുശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നേത്ര ചികില്‍സാ ക്യാമ്പിനെത്തിയവര്‍ക്ക് പരിശോധനകള്‍ നടത്തി വിദഗ്ധ ചികിത്സാ നിര്‍ദേശവും, കണ്ണട ആവശ്യമായവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണ്ണടകളും വിതരണവും ചെയ്തു.ക്യാമ്പിന്റെ സമാപനം ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ: സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ജി. ദിലീപ്, പി.ടി. വര്‍ഗീസ്, ടി.എം. ഉമ്മര്‍, നെജീബ് തേക്കിന്‍കാട്ടില്‍, സിജോ ഔസേപ്പ്, വിഘ്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 200 ഓളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.
What's Your Reaction?






