കട്ടപ്പനയില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് ടിക്കറ്റുകള്‍ തട്ടിയെടുത്തതായി പരാതി
കട്ടപ്പനയില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് ടിക്കറ്റുകള്‍ തട്ടിയെടുത്തതായി പരാതി

ഇടുക്കി: കട്ടപ്പനയിലെ ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തതായി പരാതി. തൂക്കുപാലം വെട്ടത്ത് കിഴക്കേതില്‍ ഗീതയുടെ പക്കല്‍നിന്നുമാണ് ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ് ടിക്കറ്റുകള്‍ തട്ടിയെടുത്തത്. സംഗീത ജങ്ഷന് സമീപം നിന്ന ആള്‍ ഗീതയുടെ പക്കല്‍ നിന്നും അഞ്ച് സെറ്റ് ലോട്ടറി ടിക്കറ്റുകള്‍ എടുത്തു. ആദ്യം 300 രൂപ നല്‍കുകയും ബാക്കി പണം തരാം എന്ന് പറയുകയും ചെയ്തു. ഇതിനിടെ മറ്റൊരാള്‍ ടിക്കറ്റ് വാങ്ങാന്‍ വരികയും ഈ സമയത്ത് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി പോവുകയുമായിരുന്നു. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞ ചിത്രവും പൊലീസിന് കൈമാറിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഗീത ഏഴ് വര്‍ഷമായി ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഒരോ ദിവസവും ഏജന്‍സിയില്‍ നിന്നും ടിക്കറ്റുകള്‍ കടമായി വാങ്ങി വില്‍പ്പന നടത്തിയ ശേഷമാണ് പണം നല്‍കുന്നത്. തൂക്കുപാലം സുവര്‍ണ ലോട്ടറി ഏജന്‍സിയുടെ എ.ജെ. 469860, 469862, 469864, 469866, 469868 എന്നീ നമ്പരിലുള്ള ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
What's Your Reaction?






