വയനാടിന് കൈത്താങ്ങാകാന്‍ പതിനാറാംകണ്ടം ഗവ. സ്‌കൂള്‍
വയനാടിന് കൈത്താങ്ങാകാന്‍ പതിനാറാംകണ്ടം ഗവ. സ്‌കൂള്‍

ഇടുക്കി: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ മുരിക്കാശേരി പതിനാറാംകണ്ടം ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. എന്‍എസ്എസ് വോളണ്ടിയര്‍മാരുടെയും, സ്‌കൂളിലെ വിവിധ ക്ലബുകളുടെയും വിദ്യാര്‍ഥികളുടെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ വയനാടിന് സഹായനിധി സമ്പാദന ക്യാമ്പയിന്‍ ആരംഭിച്ചു. ദുരിതത്തിലും പ്രതിസന്ധികളിലും പരസ്പര ബന്ധവും കൂട്ടായ്മയും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത് എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിനോദ് പറഞ്ഞു. സമാഹരിക്കുന്ന തുക കലക്ടറേറ്റില്‍ എത്തി കൈമാറും. അധ്യാപകനായ യു പി ബഷീര്‍, പിടിഎ പ്രസിഡന്റ് ബിജോ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






