ശബരിമല മണ്ഡലക്കാല തീര്‍ഥാടനം : സത്രം- പുല്ലുമേട് പാതയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല
ശബരിമല മണ്ഡലക്കാല തീര്‍ഥാടനം : സത്രം- പുല്ലുമേട് പാതയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല

ഇടുക്കി: ശബരിമല മണ്ഡലക്കാല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വണ്ടിപ്പെരിയാര്‍ സത്രം- പുല്ലുമേട് പാതയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല. പുല്ലുമേട് ദുരന്തത്തിന് പിന്നാലെ കോഴിക്കാനം-പുല്ലുമേട് പാത അടച്ചതോടെയാണ് സത്രത്തില്‍ നിന്നുള്ള കാനനപാത തുറന്നുകൊടുത്തത്. സത്രത്തില്‍ നിന്നും ചെങ്കുത്തായ മല കയറി 12 കിലോമീറ്റര്‍ വനത്തിലൂടെ നടന്നാണ് സന്നിധാനത്തെത്തുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകഎന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും സത്രം വഴിയാണ് ശബരിമലയിലേയ്‌ക്കെത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെ അഞ്ചു ശുചിമുറികള്‍ മാത്രമാണ് നിലവിലുള്ളത്. പഞ്ചായത്ത് താല്‍ക്കാലികമായി പണിത 20 ശുചിമുറികള്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. വിരിപ്പന്തലുകളും ഭക്ഷണശാലകളും നിര്‍മിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. പരിമിതമായ പാര്‍ക്കിങ് സൗകര്യം മാത്രമാണ് സത്രത്തില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം1,42,000 ത്തിലധികം ഭക്തര്‍ ഇതുവഴിയാണ് സന്നിധാനത്തെത്തിയിരുന്നു. ഈ മണ്ഡലകാലത്തും സമാനമായ തിരക്ക് സത്രത്തില്‍ ഉണ്ടാകും. ഇടത്താവളത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയെങ്കിലും നടപ്പായില്ല. ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ലെങ്കിലും വൃശ്ചികം ഒന്നു മുതല്‍ പാത അയ്യപ്പഭക്തര്‍ക്കായി തുറന്നുകൊടുക്കും.
What's Your Reaction?






