കാടിന്റെ മക്കള്‍ക്ക് കൈത്താങ്ങായി റോട്ടറി ക്ലബ് ഓഫ് തേക്കടി
കാടിന്റെ മക്കള്‍ക്ക് കൈത്താങ്ങായി റോട്ടറി ക്ലബ് ഓഫ് തേക്കടി

ഇടുക്കി: സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കാടിന്റെ മക്കള്‍ക്ക് കൈത്താങ്ങായി റോട്ടറി ക്ലബ് ഓഫ് തേക്കടി. വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വനം വകുപ്പിന്റെ ക്വാര്‍ട്ടേഴ് സിലും കാട്ടിലുമായി ജീവിക്കുന്ന മലപണ്ടാരം വിഭാഗത്തില്‍പ്പെട്ട 12 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കി. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ചെക്ക് പോസ്റ്റില്‍വച്ച് നടന്ന പരിപാടി അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാതെ വന മേഖലയെ തന്നെ ആശ്രയിച്ച് കഴിയുന്ന നിരവധി ആദിവാസി സമൂഹങ്ങള്‍ ഇന്ന് ജില്ലയുടെ വിവിധഭാഗങ്ങളിലുണ്ട്. രാജ്യത്തിന്റെ പ്രഥമ പൗരയായി ഒരു ആദിവാസി സമൂഹത്തില്‍ നിന്നുവരെ എത്തിയിട്ടും ഇവരുടെ ഉന്നമനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നും എങ്ങും എത്തിയിട്ടുമില്ല. ഇത്തരത്തില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ കഴിയുന്നകാടിന്റെ മക്കള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് റോട്ടറി ക്ലബ് ഓഫ് തേക്കടിയുടെ ലക്ഷ്യം.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ദീപക് റോട്ടറി ക്ലബ്ബ് ഓഫ് തേക്കടി കമ്യൂണിറ്റി സര്‍വ്വീസ് ചെയര്‍മാന്‍ എബിന്‍ ജോസ് പെരുനിലം മറ്റ് റോട്ടറി ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






