വണ്ടിപ്പെരിയാര്‍ തീപിടിത്തം; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം കെവിവിഇഎസ്

വണ്ടിപ്പെരിയാര്‍ തീപിടിത്തം; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം കെവിവിഇഎസ്

Jan 13, 2025 - 23:49
 0
വണ്ടിപ്പെരിയാര്‍ തീപിടിത്തം; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം കെവിവിഇഎസ്
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ച വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. ഏകദേശം 2കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. 8 കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. പുലര്‍ച്ചെ 2ന് ഉണ്ടായ അപകടം യഥാസമയം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചെങ്കിലും വളരെ വൈകിയാണ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എത്തിയത്. യഥാസമയം എത്തിയിരുന്നെങ്കില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി കുറക്കുന്നതിന് സാധിക്കുമായിരുന്നു.  ഈ കാര്യത്തില്‍ ഫയര്‍ഫോഴ്‌സിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ദിനംപ്രതി നിരവധിയാളുകള്‍ എത്തുന്ന കുമളിയിലോ വണ്ടിപ്പെരിയാറിലോ ഫയര്‍ഫോഴ്‌സ് യൂണ്റ്റ് അനുവദിക്കണമെന്നും കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow