കട്ടപ്പന ഫെസ്റ്റ് സമാപിച്ചു
കട്ടപ്പന ഫെസ്റ്റ് സമാപിച്ചു

ഇടുക്കി: മൂന്നാഴ്ച നീണ്ടുനിന്ന കട്ടപ്പന ഫെസ്റ്റ് സമാപിച്ചു. ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭ സ്റ്റേഡിയത്തില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോയും അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമായി ഡിസംബര്‍ 18നാണ് ഫെസ്റ്റ് ആരംഭിച്ചത്. കടല്‍ക്കാഴ്ചകള്‍ സമ്മാനിച്ച അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോയായിരുന്നു പ്രധാന ആകര്‍ഷണം. പ്രതിദിനം നൂറുകണക്കിനാളുകളാണ് ഫെസ്റ്റ് സന്ദര്‍ശിച്ചത്. അമ്യൂസ്‌മെന്റ് റൈഡുകള്‍ സാഹസിക വിനോദത്തിന് അവസരമൊരുക്കി. കൂടാതെ സാംസ്‌കാരിക പരിപാടികള്‍, ഗാനമേള, ഹൈറേഞ്ചില്‍ ആദ്യമായി ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് എന്നിവയ്ക്കും ഫെസ്റ്റില്‍ വേദിയൊരുങ്ങി. സമാപനയോഗത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു.
What's Your Reaction?






