ഇടുക്കി: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കട്ടപ്പന ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ്, ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ തീപാറും പോരാട്ടങ്ങള്‍ക്ക് വേദിയായി. ക്രിക്കറ്റ് മത്സരം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയും ഫുട്‌ബോള്‍ ഏരിയ സെക്രട്ടറി മാത്യു ജോര്‍ജും ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റില്‍ കട്ടപ്പന പ്ലേമേറ്റ്സ് ഇലവന്‍ ജേതാക്കളായി. വള്ളക്കടവ് ബ്രോകോഡ് ഇലവന്‍ ആണ് റണ്ണര്‍അപ്പ്. പ്ലേമേറ്റ്സിലെ അനൂപ് കൃഷ്ണന്‍കുട്ടി മാന്‍ ഓഫ് ദി സീരിസായി തെരഞ്ഞെടുക്കപ്പെട്ടു. 12 ടീമുകളാണ് മത്സരിച്ചത്.
ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചലഞ്ചേഴ്‌സ് ഉദയഗിരി വിജയികളായി. ശാന്തിഗ്രാം മെസഞ്ചര്‍സിറ്റിയാണ് രണ്ടാമത്. കട്ടപ്പന സ്പാര്‍ട്ടന്‍ എഫ്‌സി മൂന്നാംസ്ഥാനത്തെത്തി. ചലഞ്ചേഴ്‌സ് ഉദയഗിരി ടീമിലെ മാര്‍ട്ടിനാണ് മികച്ച കളിക്കാരന്‍.
ക്രിക്കറ്റില്‍ വിജയികള്‍ക്ക് യഥാക്രമം 10000, 5000 രൂപയും ട്രോഫിയും ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 15000, 7500, 3000 രൂപയും ട്രോഫിയും സമ്മാനമായി നല്‍കി. മാന്‍ ഓഫ് ദി സീരിസ്, മികച്ച ഫുട്ബോള്‍ കളിക്കാരന്‍, ഗോള്‍ കീപ്പര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തില്‍ ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, ലിജോബി ബേബി, കെ എന്‍ വിനീഷ്‌കുമാര്‍, ഫ്രെഡ്ഡി മാത്യു, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അശ്വിന്‍ സനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ ഒമ്പതോടെ ആരംഭിച്ച മത്സരങ്ങള്‍ രാത്രി ഒമ്പതിനാണ് സമാപിച്ചത്. നൂറുകണക്കിനാളുകള്‍ മത്സരം കാണാനെത്തി.