ശമ്പളമില്ല: അതിഥി തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍
ശമ്പളമില്ല: അതിഥി തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വക എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന അസാം സ്വദേശികളായ തൊഴിലാളികള്‍ പട്ടിണിയില്‍. മാസങ്ങളായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും ഏജന്റിനോട് ശമ്പളമാവശ്യപ്പെട്ടപ്പോള്‍ കമ്പനി നല്‍കിയിട്ടില്ലെന്ന് അറിയിക്കുകയുമാണ് ചെയ്തത്. കുടിശികയടക്കം 150000 രൂപയോളം ഇവര്‍ക്ക് ലഭിക്കാന്‍ ഉണ്ട്. കുട്ടികളടക്കം പട്ടിണിയിലായതോടെ പണം ലഭിക്കുവാന്‍ വേണ്ട നടപടികള്‍ക്കായി എച്ച് എം എല്‍ മാനേജ്മെന്റുമായി സംസാരിക്കുന്നതിന് വണ്ടിപ്പെരിയാര്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ് 3 കുടുംബങ്ങള്‍.
What's Your Reaction?






