ഇഎസ്എ കരട് വിജ്ഞാപനം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല: സി വി വര്‍ഗീസ്
ഇഎസ്എ കരട് വിജ്ഞാപനം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല: സി വി വര്‍ഗീസ്

ഇടുക്കി: പരിസ്ഥിതി ലോല മേഖല(ഇഎസ്എ)യെക്കുറിച്ചുള്ള അഞ്ചാം കരട് വിജ്ഞാപനം സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കി വനപ്രദേശത്ത് മാത്രമായി നിലനിര്‍ത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നില്ല. വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ സമ്മര്‍ദവും ചെലുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും എംപിമാരുടെയും ഇടപെടല്‍ ഉണ്ടാകണമെന്നും സി വി വര്‍ഗീസ് കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?






