വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയ്ക്ക് അഭിമാനമായി അശ്വിന്‍
വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയ്ക്ക് അഭിമാനമായി അശ്വിന്‍

ഇടുക്കി: ശരീരസൗന്ദര്യ മത്സരത്തില്‍ തോട്ടംമേഖലയായ വണ്ടിപ്പെരിയാറിന് അഭിമാനമായി മൂങ്കലാര്‍ സ്വദേശി അശ്വിന്‍. എറണാകുളം ജില്ലാ മത്സരത്തില്‍ 55 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോ വിഭാഗത്തില്‍ മൂന്നാം സ്ഥാനവുമാണ് അശ്വിന്‍ നേടിയത്. കുട്ടികളിലെ വളര്‍ന്നുവരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനും ശരീരസൗന്ദര്യ രംഗത്ത് കൂടുതലായി മികവ് തെളിയിക്കുന്നതിനും നിരവധി പ്രവര്‍ത്തനങ്ങളാണ് ഫിറ്റ്‌നസ് സെന്ററുകളുടെ നേതൃത്വത്തില്‍ നടത്തുന്നത്. ചാര്‍ലെസ്-ബിനിത ദമ്പതികളുടെ മകനാണ് അശ്വിന്‍. നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്നതാണ് ആഗ്രഹമെന്നും എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കളുടെ സ്വപ്നസാക്ഷാല്‍കാരത്തിനായി തന്റെ പഠനം മുമ്പോട്ടുകൊണ്ടുപോകുമെന്നും അശ്വിന്‍ പറഞ്ഞു.
What's Your Reaction?






