കളര്‍ഫുള്‍ ആകാന്‍ കട്ടപ്പന: നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് കളര്‍കോഡ് വരുന്നു
കളര്‍ഫുള്‍ ആകാന്‍ കട്ടപ്പന: നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് കളര്‍കോഡ് വരുന്നു

ഇടുക്കി: കട്ടപ്പന നഗരം ഇനി പലവര്‍ണങ്ങളാല്‍ സുന്ദരമാകും. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് കളര്‍കോഡ് നല്‍കാന്‍ നഗരസഭാ തയാറെടുക്കുന്നു. പാതയോരങ്ങളില്‍ പൂച്ചെടികളും പൊതുഇനങ്ങളില്‍ ചുവര്‍ചിത്രങ്ങളും ഒരുങ്ങും. പുതുവര്‍ഷത്തിന് മുമ്പ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 5ന് വ്യാപാരികളുടെയും സംഘടന പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും ഡിസംബര്‍ 30നകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി പറഞ്ഞു.വിവിധ വിനോദസഞ്ചാരം മേഖലകളിലേക്ക് കടന്നുപോകുന്നവരുടെ പ്രധാന ഇടത്താവളം കൂടിയാണ് കട്ടപ്പന. പദ്ധതി നടപ്പിലായാല്‍ കട്ടപ്പനയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതിനൊപ്പം നഗരത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും ഇതിലൂടെ ടൂറിസം വാണിജ്യ രംഗത്തുള്‍പ്പെടെ മികച്ച നേട്ടം കൈവരിക്കുന്നതിനും സഹായിക്കും.
What's Your Reaction?






