ജില്ലാ ശാസ്ത്രോത്സവം: കട്ടപ്പന ഉപജില്ല ജേതാക്കള്‍: സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമമാത ചാമ്പ്യന്‍മാര്‍
ജില്ലാ ശാസ്ത്രോത്സവം: കട്ടപ്പന ഉപജില്ല ജേതാക്കള്‍: സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമമാത ചാമ്പ്യന്‍മാര്‍

ഇടുക്കി: ജില്ലാ ശാസ്ത്രോത്സവത്തില്‍ 1388 പോയിന്റ് നേടി കട്ടപ്പന ഉപജില്ല ജേതാക്കളായി. 1298 പോയിന്റുമായി അടിമാലി രണ്ടാമതും 1221 പോയിന്റ് നേടി തൊടുപുഴ മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളില്‍ 503 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് എച്ച്എസ്എസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് 335 പോയിന്റുമായി രണ്ടാമതും കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസ് 310 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുമാണ്.
ശാസ്ത്രമേളയില്‍ 123 പോയിന്റുമായി തൊടുപുഴ ഉപജില്ല ഒന്നാമതും 95 പോയിന്റുമായി നെടുങ്കണ്ടം രണ്ടാമതുമാണ്. സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമമാതാ 44 പോയിന്റ് നേടി ഒന്നാം സ്ഥാനവും കരിമണ്ണൂര്‍ സെന്റ് ജോസഫ് 39 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
ഗണിതശാസ്ത്രമേളയില്‍ 297 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് ഒന്നാമത്. 236 പോയിന്റ് നേടി അടിമാലി റണ്ണര്‍അപ്പായി. സ്‌കൂളുകളില്‍ ഇരട്ടയാര്‍ സെന്റ് തോമസ് 105 പോയിന്റ് കരസ്ഥമാക്കി ഒന്നാമതെത്തി. 92 പോയിന്റുമായി ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് രണ്ടാമതാണ്.
സാമൂഹ്യശാസ്ത്രമേളയില്‍ കട്ടപ്പന ഉപജില്ലാ 142 പോയിന്റും ഒന്നും നെടുങ്കണ്ടം 111 പോയിന്റുമായി രണ്ടും സ്ഥാനങ്ങളിലാണ്. സ്‌കൂളുകളില്‍ മുരിക്കാശേരി സെന്റ് മേരീസ് 47 പോയിന്റ് നേടി ഒന്നാം സ്ഥാനവും കൂമ്പന്‍പാറ ഫാത്തിമമാതാ 40 പോയിന്റുമായി രണ്ടാംസ്ഥാനവും നേടി.
പ്രവൃത്തിപരിചയമേളയില്‍ അടിമാലി ഉപജില്ല 746 പോയിന്റുമായി ഒന്നാമതും കട്ടപ്പന 700 പോയിന്റ് നേടി രണ്ടാമതുമാണ്. സ്‌കൂളുകളില്‍ 252 പോയിന്റുമായി കൂമ്പന്‍പാറ ഫാത്തിമമാത ഒന്നാം സ്ഥാനവും 204 പോയിന്റുമായി എന്‍ആര്‍സിറ്റി എസ്എന്‍വി രണ്ടാംസ്ഥാനവും നേടി.
ഐടിമേളയില്‍ കട്ടപ്പന ഉപജില്ല 160 പോയിന്റോടെ ഒന്നാംസ്ഥാനവും അടിമാലി 134 പോയിന്റോടെ രണ്ടാം സ്ഥാനവും സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമമാത 77 പോയിന്റുമായി ഒന്നാം സ്ഥാനവും 54 പോയിന്റോടെ വെള്ളയാംകുടി സെന്റ് ജെറോംസ് രണ്ടാംസ്ഥാനവും നേടി.
What's Your Reaction?






