കട്ടപ്പന നഗരത്തിലെ 'നിരീക്ഷണം' നിലച്ചിട്ട് വര്‍ഷങ്ങള്‍: സിസി ടിവി ക്യാമറകളും തകരാറില്‍: നഗരസഭയ്ക്ക് അനാസ്ഥ

കട്ടപ്പന നഗരത്തിലെ 'നിരീക്ഷണം' നിലച്ചിട്ട് വര്‍ഷങ്ങള്‍: സിസി ടിവി ക്യാമറകളും തകരാറില്‍: നഗരസഭയ്ക്ക് അനാസ്ഥ

Jul 20, 2024 - 23:02
Jul 20, 2024 - 23:08
 0
കട്ടപ്പന നഗരത്തിലെ 'നിരീക്ഷണം' നിലച്ചിട്ട് വര്‍ഷങ്ങള്‍:  സിസി ടിവി ക്യാമറകളും തകരാറില്‍: നഗരസഭയ്ക്ക് അനാസ്ഥ
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ നഗരസഭ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നോക്കുകുത്തിയായി. 2018 ല്‍ 11 ലക്ഷം രൂപ മുടക്കി നഗരത്തിന്റെ 16 ഇടങ്ങളിലായി 32 നൈറ്റ് വിഷന്‍ ക്യാമറകളാണ് സ്ഥാപിച്ചത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഇവ ഭൂരിഭാഗവും നശിച്ചു. 2018ല്‍ കട്ടപ്പന നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. പാറക്കടവ്, ഇടശേരി ജങ്ഷന്‍, ഐടിഐ ജങ്ഷന്‍, ഇടുക്കിക്കവല, സെന്‍ട്രല്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ ക്യാമറകളെല്ലാം പ്രവര്‍ത്തനരഹിതമായി.
ഇടുക്കിക്കവലയില്‍ ഉള്‍പ്പെടെ ക്യാമറകള്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലുമാണ്. കൃത്യമായി അറ്റകുറ്റപ്പണി നടത്താനോ തകരാര്‍ പരിഹരിക്കാനോ നഗരസഭ തയ്യാറായില്ല. ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് സഹായകരമായിരുന്നു. കൂടാതെ, അപകടസ്ഥലത്ത് പൊലീസിന്റെ സേവനം യഥാസമയം ലഭ്യമാക്കാനും സഹായകരമായി. മാലിന്യം തള്ളുന്നവരെ കണ്ടെത്താനും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഭൂരിഭാഗം ക്യാമറുകളും പ്രവര്‍ത്തനരഹിതമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow