ഇൻ്റർനാഷണൽ ടൂറിസം സെൻ്ററിൻ്റെ ഉദ്ഘാടനം രാജകുമാരിയിൽ നടന്നു
ഇൻ്റർനാഷണൽ ടൂറിസം സെൻ്ററിൻ്റെ ഉദ്ഘാടനം രാജകുമാരിയിൽ നടന്നു

ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ രാജകുമാരിയെ ഇൻ്റർനാഷണൽ ടൂറിസം കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ദേശിയ വൈ എം സി എയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തികരിച്ച ഇൻ്റർനാഷണൽ ടൂറിസം സെൻറ്റർ വൈ എം സി എ ദേശിയ അദ്ധ്യക്ഷൻ വിൻസെന്റ്റ് ജോർജ് ഉദ്ഘാടനം ചെയ്തു. ദേശിയ വൈ എം സി എയുടെ നേതൃത്വത്തിൽ സംസ്ഥാന വൈ എം സി എ യുടെയും രാജകുമാരി വൈ എം സി എയുടെയും സഹകരണത്തോടെയാണ് ഇൻ്റർനാഷണൽ ടൂറിസം സെൻറ്ററിൻറെ നിർമ്മാണം പൂർത്തികരിച്ചിരിക്കുന്നത്. റീജണൽ ചെയർമാർ ജോസ് നെറ്റിക്കാടൻ,നാഷണൽ ട്രഷറർ റെജി ജോർജ്,നാഷണൽ ജനറൽ സെക്രട്ടറി ജി സുന്ദർ സിംഗ്,റീജിയണൽ വൈസ് ചെയർമാൻ വർഗീസ് ജോർജ്,റീജിയണൽ സെക്രട്ടറി ഡേവിഡ് സാമുവൽ,ബോബൻ ജോൺ,പി എം തോമസ് കുട്ടി,മാനുവൽ കുറിച്ചിത്താനം,വർഗീസ് ജോർജ് പള്ളിക്കര,സാജോ പന്തതല,ജോയി കുരിശിങ്കൽ,ബാബു ജോർജ് ,സനു മംഗലത്ത് തുടങ്ങി വൈ എം സി എ കേന്ദ്ര,റീജണൽ,സബ് റീജണൽ,ഭാരവാഹികൾ പങ്കെടുത്തു.
What's Your Reaction?






