അയ്യപ്പന്‍കോവില്‍ ജലാശയത്തില്‍ ജലസവാരി സജീവമാകുന്നു
അയ്യപ്പന്‍കോവില്‍ ജലാശയത്തില്‍ ജലസവാരി സജീവമാകുന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍ ജലാശയത്തില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജലസവാരികള്‍ സജീവമായിരിക്കുകയാണ്. അവധി ദിവസങ്ങളില്‍ നിരവധി പേരാണ് വള്ളങ്ങളില്‍ കയറുവാന്‍ തൂക്കുപാലത്തേക്ക് എത്തുന്നത്. പ്രകൃതി സൗന്ദര്യത്താല്‍ നിറഞ്ഞുനില്‍ക്കുന്ന അയ്യപ്പന്‍കോവില്‍ ജലാശയത്തില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുവേണ്ടയാണ് ജലസവാരികള്‍ കൂടുതല്‍ സജീവമായി തുടങ്ങിയത്. ഓണമാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടം കൊണ്ട് ഉപജീവനം നടത്തുന്നവര്‍. മിതമായ നിരക്കിലാണ് പുരാതന അയ്യപ്പന്‍കോവില്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് ജലസവാരികള്‍ നടത്തുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സേഫ്റ്റി സംവിധാനങ്ങളും ഉപയോഗിച്ചാണ് സവാരി.
What's Your Reaction?






