കട്ടപ്പന റോട്ടറി ക്ലബ് രജത ജൂബിലി ആഘോഷവും സൗഹൃദ സംഗമവും നടന്നു
കട്ടപ്പന റോട്ടറി ക്ലബ് രജത ജൂബിലി ആഘോഷവും സൗഹൃദ സംഗമവും നടന്നു

ഇടുക്കി: കട്ടപ്പന റോട്ടറി ക്ലബ് പ്രവർത്തനത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദ സംഗമവും കലാവിരുന്നും നടന്നു. കട്ടപ്പന വെള്ളയാംകുടി സെന്റ് ജോർജ്ജ് പാരീഷ്ഹാളിൽ വച്ച് നടന്ന പരിപാടി കട്ടപ്പന നഗരസഭ ചെയർ പേഴ്‌സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. കട്ടപ്പന റോട്ടറി ക്ലബ് പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പിന്നിടുക
യാണ്. നാളിതുവരെ ക്ലബ് നടപ്പിലാക്കിയ വിവിധങ്ങളായ സാമൂഹിക ക്ഷേമ പദ്ധതികളുടേയും ഗ്ലോബൽ ഗ്രാൻ്റ് പ്രൊജക്റ്റുകളുടേയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു. കട്ടപ്പന ഡി വൈ എസ് പി ബേബി പി.വി, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. ജെ. ബെന്നി, ജോയി വെട്ടിക്കുഴി, വി. ആർ സജി, ക്ലബ് പ്രസിഡൻ്റ് ജോസഫ് തോമസ്, സെക്രട്ടറി റോയി മാത്യു, എ ജി പി എം ജോസഫ്, മുൻ പ്രസിഡൻ്റ് സിബിച്ചൻ ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
What's Your Reaction?






