ഇടുക്കി ജില്ലാ പഞ്ചായത്തിന് 128 കോടിയുടെ ബജറ്റ്

ഇടുക്കി ജില്ലാ പഞ്ചായത്തിന് 128 കോടിയുടെ ബജറ്റ്

Feb 26, 2026 - 15:41
 0
ഇടുക്കി ജില്ലാ പഞ്ചായത്തിന് 128 കോടിയുടെ ബജറ്റ്
This is the title of the web page

ഇടുക്കി: ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍ഗണന. 129,87,04,800 രൂപ വരവും 128,87,11,400 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ടി എസ് സിദ്ധിഖ് അവതരിപ്പിച്ചു. തൊഴില്‍ സംരംഭങ്ങള്‍, കാര്‍ഷിക, ക്ഷീര മേഖല, വിനോദസഞ്ചാരം എന്നിവയ്ക്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ഡയാലിസ് സെന്റര്‍, കുടിവെള്ള പദ്ധതികള്‍, റോഡ് നിര്‍മാണം എന്നിവയ്ക്കും തുക വകയിരുത്തി.
സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളില്‍ കുടുംബശ്രീയുടെ ലഘുഭക്ഷണശാല ആരംഭിക്കാന്‍ പദ്ധതിയുണ്ട്. പെണ്‍കുട്ടികള്‍ക്ക് ജിംനേഷ്യം യൂണിറ്റും സ്ഥാപിക്കും. ജില്ലാ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി സജീവ് പി.കെ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow